ഇന്ത്യയില്‍ എല്ലാവര്‍ക്കും പ്രതിഷേധങ്ങള്‍ നടത്താന്‍ സാധിക്കും. സമാധാനപരമായി പ്രതിഷേധിക്കുന്ന ആളുകളെ സര്‍ക്കാര്‍ എന്തിനാണ് പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത്. പ്രതിഷേധിക്കുന്നവരും ഇന്ത്യക്കാരാണ്. അവരുടെ പ്രശ്നങ്ങള്‍ കേള്‍ക്കേണ്ടതും ജനാധിപത്യ രീതിയില്‍ അതിന് പരിഹാരം കാണേണ്ടതും ഉത്തരവാദിത്വപ്പെട്ട സര്‍ക്കാരാണ്.
ലഖിംപുര്‍ ഖേരി സംഭവം ജനാധിപത്യത്തിന് കളങ്കമാണെന്നും സംഭവത്തില്‍ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന കേന്ദ്രമന്ത്രി അജയ് മിശ്രയെ പുറത്താക്കണമെന്നും വരുണ്‍ ഗാന്ധി ആവശ്യപ്പെട്ടു. അതോടൊപ്പം കര്‍ഷക പ്രക്ഷോഭത്തില്‍ പങ്കെടുത്തയാളുകള്‍ക്ക് എതിരെ ചുമത്തിയിരിക്കുന്ന കേസുകള്‍ പിന്‍വലിക്കണമെന്നും താങ്ങുവില സംബന്ധിച്ച കര്‍ഷകരുടെ ആവശ്യം അംഗീകരിക്കാന്‍ പ്രധാനമന്ത്രി തയ്യാറാകണമെന്നും വരുണ്‍ ഗാന്ധി പറഞ്ഞു.
കുറച്ച് നാളുകളായി ബിജെപിയുടെ നിലപാടുകളെ രൂക്ഷമായ ഭാഷയില്‍ പരസ്യമായി വിമര്‍ശിക്കുന്നയാളാണ് വരുണ്‍ ഗാന്ധി. ലഖിംപൂര്‍ കൂട്ടക്കൊലക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്നും ഉയര്‍ന്നുവന്ന ശബദവും വരുണ്‍ ഗാന്ധിയുടെതായിരുന്നു. ബോളിവുഡ് നടി കങ്കണയുടെ വിവാദ പ്രസ്താനവക്കെതിരെയും വരുണ്‍ ഗാന്ധി തന്‍റെ നിലപാട് വ്യക്തമാക്കിയിരുന്നു.
ചില സമയത്ത് മഹാത്മാഗാന്ധിയുടെ ത്യാഗങ്ങളെക്കുറിച്ച് സംസാരിക്കുന്നു. പിന്നീട് അദ്ദേഹത്തിന്‍റെ കൊലയാളിക്ക് ആദരം നല്‍കുന്നു. ഇപ്പോൾ മംഗൽ പാണ്ഡേ മുതൽ റാണി ലക്ഷ്മിഭായി, ഭഗത് സിങ്, ചന്ദ്രശേഖർ ആസാദ്, നെഹ്‌റു എന്നിവരുടെ ജീവോജ്ജലമായ പോരാട്ടത്തെ അപമാനിക്കുന്നു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തില്‍ വന്നതിന് ശേഷമാണെന്ന പരാമര്‍ശം നടത്തിയവരെ ഞാന്‍ ഭ്രാന്തെന്നാണോ രാജ്യദ്രോഹമെന്നാണോ വിളിക്കേണ്ടതെന്നായിരുന്നു വരുൺ ഗാന്ധി ട്വീറ്ററില്‍ കുറിച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയില്‍ വിവിധയിടങ്ങളില്‍ വെള്ളം കയറി ജന ജീവിതം ദുസ്സഹമായിരിക്കുകയുമാണ്. എന്‍റെ മണ്ഡലമായ പിലിബിത്തില്‍ തന്നെ നിരവധിയാളുകളുടെ വീടുകളും, കൃഷി സ്ഥലങ്ങളും നശിച്ചുപോയിരിക്കുന്നു. ക്യാമ്പുകളില്‍ കഴിയുന്ന ഇവരുടെ ഭക്ഷണ കാര്യങ്ങളില്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണം
2014 ലെ ഒന്നാം മോദി മന്ത്രിസഭയില്‍ അംഗമായിരുന്ന മേനകാ ഗാന്ധിയേയും മകന്‍ വരുണ്‍ ഗാന്ധിയേയും 2019 -ലെ രണ്ടാം രണ്ടാം മോദി മന്ത്രിസഭയില്‍ നിന്ന് തഴഞ്ഞിരുന്നു. ഇതിനുശേഷം ബിജെപി നേതൃത്വവുമായി ഇരുവര്‍ക്കുമുള്ള അകല്‍ച്ച വര്‍ദ്ധിപ്പിക്കുന്നതാണ് വരുണ്‍ ഗാന്ധിയുടെ പുതിയ പ്രസ്താവനകളും നിലപാടുകളും
'‘ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷക പ്രക്ഷോഭകരുടെ ഇടയിലേക്ക് മനപൂര്‍വം വാഹനം ഇടിച്ചുകയറ്റുന്ന ഈ ദൃശ്യം ആരുടെയും ഉള്ളുലയ്ക്കും. പൊലീസ് ഈ വീഡിയോ ശ്രദ്ധിക്കണം, ഈ വാഹനങ്ങളിലുള്ളവരെയും അതിന്റെ യഥാര്‍ത്ഥ ഉടമകളെയും ഈ കേസില്‍ ഉള്‍പ്പെട്ട മറ്റ് ആളുകളെയും ഉടന്‍ അറസ്റ്റ് ചെയ്യണം